sreekumar
ശ്രീകുമാർ

മുരിയാട്: കണ്ണോളി സുബ്രഹ്മണ്യൻ മകൻ ശ്രീകുമാർ (ശ്രീകുട്ടൻ-20) പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. പാമ്പുകടിച്ചത് അറിയാതിരുന്ന ശ്രീകുമാറിനെ ഛർദ്ദിയും നാക്ക് കുഴച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും തുടർന്ന് കോ ഓപ്‌റേറ്റീവ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. 29 ന് പുലർച്ചെ 3.30 നാണ് ഛർദ്ദി അനുഭവപ്പെട്ടത്. പിന്നീട് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.

ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായിരുന്നു. അമ്മ: വിനു (ബ്രാഞ്ച് സെക്രട്ടറി സി.പി.എം, കുന്നത്തറ) സഹോദരി: മീനാക്ഷി.