gvr-insight
ഇൻസൈറ്റ് ആരംഭിച്ച ഭിന്ന ശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് നഗരസഭ ചെയർപേഴ്‌സൻ വി.എസ്. രേവതി സംസാരിക്കുന്നു.

ഗുരുവായൂർ: താമരയൂർ ഇൻസൈറ്റ് എഡ്യുക്കേഷണൽ ആൻഡ് ട്രെയിനിംഗ് ചാരിറ്റബിൾ ട്രസ്റ്റ് കാഴ്ചവൈകല്യമുള്ള കുട്ടികൾക്കായി ആരംഭിച്ച കമ്പ്യൂട്ടർ സെന്റർ, ഭിന്നശേഷിക്കാർക്കായി ആരംഭിച്ച ടൈലറിംഗ് യൂണിറ്റ്, സ്‌പെഷ്യൽ സ്‌കൂൾ എന്നിവ നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് ചെയർമാൻ അബ്ദുൽ റഹ്മാൻ പുത്താട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് ചെയർപേഴ്‌സൻ ഫാരിദ ഹംസ മുഖ്യപ്രഭാഷണം നടത്തി.

നഗരസഭാ വൈസ് ചെയർമാൻ കെ.പി. വിനോദ്, കൗൺസിലർമാരായ ടി.കെ. വിനോദ് കുമാർ, ആർ.വി. അബ്ദുൽ മജീദ്, പ്രസ് ഫോറം പ്രസിഡന്റ് ലിജിത് തരകൻ, യൂനിയൻ ബാങ്ക് മാനേജർ മനീഷ് മോഹൻ, അഡ്വ. കെ.എസ്.എ ബഷീർ, സഗീർ, ലത്തീഫ് മമ്മിയൂർ, ഹാരിസ് പാവറട്ടി, ലിഷ കൃഷ്ണകുമാർ, ഷാജിത, ഇന്ദിര, ജസീന മുനീർ എന്നിവർ സംസാരിച്ചു. വെക്കേഷൻ ട്രെയിനിംഗിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റികളും സമ്മാനങ്ങളും നൽകി.