നോർത്ത് ചാലക്കുടി മഠത്തിൽക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കംകുറിച്ച് നടന്ന കൊടിയേറ്റ്
നോർത്ത് ചാലക്കുടി: മഠത്തിൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് കൊടിയേറി. തന്ത്രി കാരണത്തുമനയിൽ ശ്രീധൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മേൽശാന്തി അരൂർ സജീവ് സഹ കാർമ്മികനായി. ചെയർമാൻ ടി.ആർ. പീതാംബരൻ, കൺവീനർ ചന്ദ്രൻ വടക്കൂടൻ എന്നിവർ നേതൃത്വം നൽകി. തിങ്കളാഴ്ചയിലെ താലിവരവ്, ചൊവ്വാഴ്ച നടക്കുന്ന പള്ളിവേട്ട എന്നിവയാണ് പ്രധാന ചടങ്ങുകൾ. ബുധനാഴ്ചയിലെ അമൃതഭോജനത്തോടെ മഹോത്സവം സമാപിക്കും.