തൃപ്രയാർ : കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ധനസഹായ വിതരണവും നാടക വിരുന്നും നടന്നു. വലപ്പാട് പഞ്ചായത്ത് കഴിമ്പ്രം വിജയൻ സ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അഡ്വ. എ.യു രഘുരാമപ്പണിക്കർ ഉദ്ഘാടനം ചെയ്തു. അവശ നാടക കലാകാരന്മാരായ പി.ആർ. ജോസ്, കെ.വി. ആന്റണി, ടി.ആർ. വേലു കലാകാരികളായ അനിത, ടെസ്സി പഴുവിൽ എന്നിവർക്ക് ധനസഹായം വിതരണം ചെയ്തു. നൂറ്റി ഒന്ന് കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകളും വിതരണം നടത്തി. പി.ജി ലിഷോയ് അദ്ധ്യക്ഷത വഹിച്ചു. നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് അമ്പയിൽ, മനോജ് പുളിക്കൽ, മനോമോഹനൻ, ആർ.ഐ സക്കറിയ , ഹാരിസ് ചേറ്റുവ , ആന്റോ തൊറയൻ , വത്സൻ പൊക്കാഞ്ചേരി , ഹംസ കാക്കശ്ശേരി , ഗീത മേലേഴത്ത്, ഹവ്വ ടീച്ചർ , ഫിറോസ് കാക്കശേരി , അംബരീഷ് തളിക്കുളം , ചന്ദ്ര ധാര ടീച്ചർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ശിവജി ഗുരുവായൂർ അവതരിപ്പിച്ച അച്ഛൻ എന്ന നാടകവും വിവിധ കലാപരിപാടികളും അരങ്ങേറി. കവയത്രികളായ ജഹാൻ നൂറ , ഗീത മേലേഴത്ത് , മിനി സുഗതൻ , ഷാജിത ഹരിദാസ് എന്നിവരെ അനുമോദിച്ചു