കയ്പമംഗലം : കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞാൽ ഇടതുമുന്നണി ജനതാദൾ പിരിച്ചുവിടേണ്ടി വരുമെന്ന് ജനതാദൾ യു.ഡി.എഫ് വിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോൺ ജോൺ പറഞ്ഞു. കയ്പമംഗലം നിയോജക മണ്ഡലം കൺവെൻഷൻ കയ്പമംഗലം കാളമുറിയിലെ നോബിൾ പാലസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് സോഷ്യലിസ്റ്റ് പ്രവർത്തകരെ വഞ്ചിച്ച് ഭരണത്തിന്റെ ശീതളച്ഛായയിൽ അന്തിയുറങ്ങാൻ പോയ അച്ഛനും മകനും കേരളത്തിലെ ജനതാദൾ പ്രവർത്തകർ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് തിണ്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബഷീർ തൈവളപ്പിൽ, മനോജ് ചിറ്റിലപ്പിള്ളി, ഹസീന ജോഷി, എം.എം. കബീർ, പി.എ. അസീസ്, സെയ്തുമുഹമ്മദ് മതിലകം എന്നിവർ സംസാരിച്ചു...