അരിമ്പൂർ: നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ചെർപ്പുളശ്ശേരി ശേഖരൻ എന്ന ആനയെ ദേവസ്വം പ്രശസ്തിപത്രം നൽകി ആദരിച്ചു. 20 വർഷമായി വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് ശേഖരനുണ്ട്. നമ്പോർക്കാവ് ക്ഷേത്രം പ്രസിഡന്റ് കെ. കൃഷ്ണൻ കുട്ടി ആനയ്ക്കുള്ള പ്രശസ്തി പത്രവും, ആന പാപ്പാൻ മുത്തിലങ്ങോട്ടിൽ ഉണ്ണിക്കുള്ള കീർത്തി ഫലകവും നൽകി ആദരിച്ചു. കൂട്ടുകൊമ്പന്മാർ എലിഫന്റ് വെൽഫയർ ഫോറം ആന പാപ്പാൻ ഉണ്ണിക്ക് ആചാര്യ പുരസ്‌കാരവും നൽകി.