മണലൂർ : ജലസേചനത്തിലെ അപാകതകൾ പരിഹരിച്ചും ജലവിഭവ മാനേജ്‌മെന്റ് കാര്യക്ഷമമാക്കിയും കോൾനില കൃഷിയെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു . 1971ലെ റാംസാർ കൺവെൻഷൻ പ്രകാരം സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ച കോൾപ്പാടങ്ങൾ നെൽക്കൃഷിക്കും ജലസംഭരണത്തിനും ജൈവവൈവിദ്ധ്യത്തിനും പ്രാധാന്യമുള്ള മേഖലയാണ്. കാലാകാലങ്ങളിൽ ഓരുവെള്ള കയറ്റത്തിനെ തിരെയുള്ള പ്രതിരോധത്തിനും നെൽക്കൃഷിക്കും നിരവധി നിക്ഷേപങ്ങൾ ഇവിടെ നടന്നിട്ടുണ്ടെങ്കിലും ഇന്ന് ഈ പ്രദേശം ധാരാളം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് പ്രമേയം കുറ്റപ്പെടുത്തി. അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പാസാക്കുക, വിദ്യാലയങ്ങളിൽ മാതൃഭാഷ ബോധനം ഉറപ്പാക്കുക, റേഷൻ സംവിധാനം കുറ്റമറ്റതാക്കുക, ഉരുളക്കിഴങ്ങ് കർഷകരുടെ വിത്തവകാശം സംരക്ഷിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. ജയ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ. രാജേഷ്, അഡ്വ. കെ പി രവിപ്രകാശ്, പി. മുരളീധരൻ, പരിഷത്ത് ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ, സംഘാടകസമിതി ജനറൽ കൺവീനർ ടി.വി. വിശ്വംഭരൻ, എം.ആർ സുനിൽ ദത്ത്, കെ. കെ. അനീഷ് കുമാർ, പി .ബി. സജീവൻ, ഇ.ഡി. ഡേവിസ്, വി. മനോജ്, എം. രാഗിണി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ:
കെ. എസ് . ജയ (പ്രസിഡന്റ്), ടി . സത്യനാരായണൻ (സെക്രട്ടറി), ടി.എ. ഷിഹാബുദ്ദീൻ (ട്രഷറർ), എം. രാഗിണി, ടി.വി. രാജു (വൈസ് പ്രസിഡന്റുമാർ), എ.ബി. മുഹമ്മദ് സഗീർ , ടി.എൻ. അംബിക (ജോ. സെക്രട്ടറിമാർ)..