തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശകസമിതി നിലവിൽ വന്നു. എ.ബി. ദിവാകരൻ (പ്രസിഡന്റ്), വി.കെ. ഉണ്ണിക്കൃഷ്ണൻ (സെക്രട്ടറി), ടി.എൻ. രാജ്കുമാർ (ട്രഷറർ) എന്നിവരടങ്ങിയ 19അംഗ സമിതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഗ്‌നിക്കിരയായ ക്ഷേത്രം ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പുനരുദ്ധാരണം തുടങ്ങും. ഹൈക്കോടതിയുടെ വേനൽ അവധി കഴിഞ്ഞാൽ ഉത്തരവ് ലഭിക്കും. ജൂൺ ആദ്യവാരം ഭക്തജനപങ്കാളിത്തത്തോടെ ഒരു താംബൂലപ്രശ്‌നം നടത്താനും കമ്മിറ്റി തീരുമാനിച്ചു.