കേച്ചേരി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാരിന്റെ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി ചിറനെല്ലൂർ സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകിയ വീടിന്റെ ഗൃഹപ്രവേശം നടത്തി. ആയമുക്ക് പുളിച്ചാറം വീട്ടിൽ റംലയ്ക്കാണ് വീടു നിർമിച്ച് നൽകിയിരുന്നത്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ കെ.വി. നാരായണൻ വീടിന്റെ താക്കോൽ കൈമാറ്റം നടത്തി. ബാങ്ക് പ്രസിഡന്റ് പി. മാധവൻ അദ്ധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. കരീം മുഖ്യാഥിതിയായിരുന്നു. സഹകരണ ഇൻസ്‌പെക്ടർ ബി. നബകുമാർ പദ്ധതി വിശദീകരണം നടത്തി, വില്ലേജ് ഓഫീസർ ജലജ, ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ്. മുഹമ്മദ് കോയ, സെക്രട്ടറി റീന പോൾ എം തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.