കുന്നംകുളം: ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ ബി.കെ. ഹരിനാരായണനെ കുന്നംകുളം ഫോറം ഫൊർ ആർട്‌സ് ആൻഡ് കൾച്ചറൽ ഇവന്റ്‌സ് ആദരിച്ചു. ഗാനരചയിതാവും കവിയുമായ റഫീക് അഹമ്മദ് ഫെയ്‌സിന്റെ ഉപഹാരം നൽകി. വി.കെ. ശ്രീരാമൻ, കവി പി.പി. രാമചന്ദ്രൻ, അൻവർ അലി, ജയകൃഷ്ണൻ, സി.ഐ. ഇട്ടിമാത്യു, കെ.സി. ബാബു, പി.എസ്. ഷാനു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പാലക്കാടുള്ള മെഹ്ഫിൽ ഗാനസംഘത്തിന്റെ സംഗീതസായാഹ്നവുമുണ്ടായി.