ചേർപ്പ്: ചേനം ആലുക്കൽ ഭഗവതി ക്ഷേത്രത്തിലെ മേടഭരണി മഹോത്സവം ഇന്ന് ആഘോഷിക്കും. പുലർച്ചെ നാലിന് ഗണപതിഹോമം, വിശേഷാൽ പൂജകൾ ഒമ്പതിന് പറ നിറക്കൽ, പത്തിന് ശിവേലി എഴുന്നള്ളിപ്പ്, വൈകീട്ട് മൂന്നിന് വടക്കുംമുറി പന്തലിൽ നിന്ന് പഞ്ചവാദ്യത്തിന്റെ ഗജവീരൻമാരുടെയും അകമ്പടിയോടെ പൂരം എഴുന്നള്ളിപ്പ് 7.30ന് കേളി പറ്റ്, തായമ്പക, എട്ടിന് തനതാട്ടം നാടൻപാട്ട് ദൃശ്യാവിഷ്കാരം തിങ്കളാഴ്ച പുലർച്ചെ പൂരം എഴുന്നള്ളിപ്പ്, ഗുരുതി, വൈകീട്ട് പുലയ വേട്ടുവ മഹാസഭകളുടെ നേതൃത്വത്തിൽ കാർത്തിക വേല എന്നിവയുണ്ടാകും. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. തൃക്കൂർ രാജൻ മാരാർ പഞ്ചവാദ്യത്തിനും, പെരുവനം ശിവദാസൻ മാരാർ, ചെറശേരി കുട്ടൻ മാരാർ എന്നിവർ മേളങ്ങൾക്കും നേതൃത്വം നൽകും.
പയങ്കൽ ക്ഷേത്രത്തിൽ ഭരണി മഹോത്സവം
ചേർപ്പ്: അമ്മാടം പയങ്കൽ ഭഗവതി ക്ഷേത്രത്തിൽ മേടഭരണി മഹോത്സവം ഇന്ന് ആഘോഷിക്കും. വിശേഷാൽ പൂജകൾ, എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.