തൃശൂർ : വർഷങ്ങളായി പൂരവിളംബര ചടങ്ങിന് തെക്കെ ഗോപുരനട തുറക്കാൻ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പി.സി. ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. ജോർജ്ജ്, കെ.കെ. അനീഷ് കുമാർ, സുരേന്ദ്രൻ ഐനിക്കുന്നത്ത്, പി. ശശികുമാർ, കൗൺസിലർമാരായ എം.എസ്. സമ്പൂർണ, വി. രാവുണ്ണി, കെ. മഹേഷ്, വിൻഷി അരുൺ കുമാർ, ലളിതാംബിക എന്നിവർ സംസാരിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഗുരുവായൂരിൽ രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം ആദ്യം 15 ദിവസത്തേക്ക് ഏഴുന്നള്ളിപ്പിന് ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. ഈ വിലക്ക് തുടരാൻ പിന്നീട് വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്...