 നൂറുമേനി 174 സ്കൂളുകൾക്ക്

തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽ വിജയ ശതമാനം കുറഞ്ഞു. ഇക്കുറി 98.78 ആണ് ജില്ലയുടെ വിജയ ശതമാനം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 1.54 ശതമാനം കുറഞ്ഞു. അതേസമയം കഴിഞ്ഞവർഷത്തിന് സമാനമായി സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനം നിലനിറുത്തി. 2018ൽ 98.89 ശതമാനമായിരുന്നു വിജയം. ഇക്കുറി 174 സ്‌കൂളുകൾ നൂറുമേനി നേടി.

നൂറുമേനിയുടെ പകിട്ടിൽ കൂടുതൽ സ്‌കൂളുകൾ ഇരിങ്ങാലക്കുട ഉപജില്ലയിലാണ് (70). തൃശൂരിൽ 51ഉം ചാവക്കാട് 53ഉം സ്‌കൂളുകൾ നൂറുമേനി നേടി. സർക്കാർ മേഖലയിൽ 45 സ്‌കൂളുകൾക്കാണ് നൂറുമേനി. എയ്ഡഡ് മേഖലയിൽ നൂറ് വിദ്യാർത്ഥികൾക്ക് നൂറ് മേനിയുണ്ട്. സർക്കാർ മേഖലയിൽ തൃശൂർ ഉപജില്ലയിൽ ഏഴും ഇരിങ്ങാലക്കുടയിൽ 22ഉം ചാവക്കാട് 16ഉം സ്‌കൂളുകൾക്കാണ് നൂറുമേനി. കൂടുതൽ എ പ്ലസ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലക്കാണ്. 756 പെൺകുട്ടികളും 377 ആൺകുട്ടികളും അടക്കം ഇരിങ്ങാലക്കുടക്ക് 1133 എ പ്ലസ് ലഭിച്ചു. തൃശൂരിന് 984ഉം ചാവക്കാടിന് 829 എ പ്ലസുമാണ് ലഭിച്ചത്. ഉപജില്ലകളിൽ 99.75 ശതമാനം വിജയം നേടിയ ഇരിങ്ങാലക്കുടയ്ക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് തൃശൂർ 98.97%. മൂന്നാംസ്ഥാനം ചാവക്കാടിനാണ് 97.94%. ഇരിങ്ങാലക്കുടയും തൃശൂരും 99 ശതമാനവുമായി കഴിഞ്ഞവർഷം ഒപ്പത്തിനൊപ്പമായിരുന്നു. കൂടുതൽ വിദ്യാർത്ഥികളുള്ള ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 15013 കുട്ടികളിൽ 14703 ഉം ഇരിഞ്ഞാലക്കുടയിൽ 10864 ൽ 10837ഉം, തൃശൂരിൽ 10566 ൽ 10457ഉം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി.

പരീക്ഷയെഴുതിയത്

36,443 വിദ്യാർത്ഥികൾ

18,787 ആൺകുട്ടികൾ

17,656 പെൺകുട്ടികൾ

ഉപരിപഠനത്തിന് അർഹത നേടിയവർ

18445 ആൺകുട്ടികൾ

17542 പെൺകുട്ടികൾ

ആകെ 35997

ഫുൾ എ പ്ളസ്

2946 കുട്ടികൾ

2028 പേർ ആൺകുട്ടികൾ

918 പേർ പെൺകുട്ടികൾ

കഴിഞ്ഞവർഷം

2834 പേർ ഫുൾ എ പ്‌ളസ്.