തൃപ്രയാർ: പത്താം ക്ളാസ് പരീക്ഷയിൽ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവന് നൂറ് ശതമാനം വിജയം. 246 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 154 വിദ്യാർത്ഥികൾക്ക് ഡിസ്റ്റിംഗ്ഷനും, 57 വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ക്ളാസും 29 വിദ്യാർത്ഥികൾക്ക് സെക്കൻഡ് ക്ളാസും ലഭിച്ചു. നമ്രത ബാലൻ, ഐശ്വര്യ പി.എസ്, നന്ദന കിഷോർ, മഞ്ജിമ പ്രദീപ് എന്നിവരാണ് എല്ലാ വിഷയങ്ങളിലും എ.പ്ളസ് നേടിയത്. 55 ശതമാനം വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 491 മാർക്ക് നേടി നന്ദന കിഷോർ സ്ക്കൂൾ ടോപ്പർ ആയി.