തൃശൂർ: ശ്രീശങ്കര ജയന്തിയോട് അനുബന്ധിച്ച് തൃശൂർ തെക്കേമഠം നൽകുന്ന ആചാര്യരത്‌ന പുരസ്‌കാരത്തിന് ആയുർവേദാചാര്യൻ ഇ.ടി നാരായണൻ മൂസും സാമവേദാചാര്യൻ നെല്ലിക്കാമാമുണ്ണ് നീലകണ്ഠൻ നമ്പൂതിരിയും അർഹരായതായി തെക്കേമഠം അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
ഒമ്പതിന് വൈകീട്ട് നാലിന് തെക്കേമഠം ശ്രീഭദ്രമണ്ഡപത്തിൽ സംഘടിപ്പിക്കുന്ന പുരസ്‌കാര സദസ് സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്യും. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ ഡോ. പി.ആർ. കൃഷ്ണകുമാർ മുഖ്യാതിഥിയാകും. പുരസ്‌കാര സമർപ്പണത്തിന് ശേഷം തൃശൂർ കഥക് കേന്ദ്രം അവതരിപ്പിക്കുന്ന കഥക് നൃത്തസന്ധ്യ അരങ്ങേറും. രാവിലെ യോഗേശ്വരപൂജ, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകൾ നടക്കും. പത്രസമ്മേളനത്തിൽ മോഹനൻ വെങ്കിടകൃഷ്ണൻ, ജയൻ തെക്കേപ്പാട്ട്, ഡോ. പാഴൂർ ദാമോദരൻ, വടക്കുമ്പാട്ട് നാരായണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു...