ചാലക്കുടി: എസ്.എസ്.എൽ.സി പരീക്ഷയിൽ നഗരത്തിലെ സർക്കാർ വിദ്യാലയങ്ങൾക്ക് മികച്ച നേട്ടം. ഗവ. ഗേൾസ് സ്‌കൂൾ, ബോയ്‌സ് സ്‌കൂൾ, വി.ആർ. പുരം ഗവ. സ്‌കൂൾ എന്നിവയാണ് നൂറു ശതമാനം വിജയം കരസ്ഥമാക്കിയത്. ഇതിൽ ഗേൾസ് സ്‌കൂളിൽ ഇത് തുടർച്ചയായ ഒമ്പതാം വർഷത്തെ നേട്ടമാണ്. 44 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി വിജയിച്ചത്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബോയ്‌സ് സ്‌കൂൾ നൂറു ശതമാനം വിജയത്തെ തിരികെ എത്തിച്ചത്.

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഓരോ കുട്ടികൾ പരാജയപ്പെട്ടിരുന്നു. ഒരു കുട്ടി ആദിവാസി വിഭാഗത്തിൽപ്പെടുമ്പോൾ സ്‌കൂളിന്റെ വിജയത്തിന് വിജയത്തെ ഇരട്ടിമധുരമാക്കുന്നു. ഇക്കുറി 16 കുട്ടികൾ മാത്രമാണ് പരീക്ഷയെഴുതിയതെങ്കിലും നൂറിന്റെ നേട്ടം പതിനൊന്നാം തവണയാണ് വി.ആർ. പുരം സ്‌കൂളിനെ തേടിയെത്തിയത്. പരിമിതികളോട് പൊരുതിയാണ് ഇവർ വിജയം കൈപ്പിടിയിലാക്കിയത്.