പുതുക്കാട്: നൂറ്റാണ്ട് പിന്നിട്ട പുതുക്കാട് ഗവ. സ്‌കൂളിൽ ഇക്കുറിയും നൂറു ശതമാനം വിജയം. തുടർച്ചയായി നൂറു ശതമാനം വിജയം നേടുന്നത് പതിമൂന്നാം തവണയാണ്. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഇവിടത്തെ വിദ്യാർത്ഥികൾ എന്ന പ്രത്യേകത കൂടിയുണ്ട്.
പല വിദ്യാലയങ്ങളിലും നൂറു ശതമാനം വിജയത്തിനായി പഠനത്തിൽ പിറകിലുള്ളവരെ നിർബന്ധിച്ച് പറഞ്ഞു വിടുമ്പോൾ അവർ പഠനം തുടരുന്നത് സർക്കാർ വിദ്യാലയത്തിലാണ്. അദ്ധ്യാപകരുടെയും, പി.ടി.എ, ഒ.എസ്.എ എന്നിവരുടെയും കൂട്ടായ പരിശ്രമമാണ് ഇവിടെ നൂറു ശതമാനം വിജയം നേടാനാകുന്നത്.
വിദ്യാഭ്യസ മന്ത്രി, പ്രൊഫ. സി. രവീന്ദ്രനാഥിന്റെ പ്രത്യേക താത്പര്യപ്രകാരം പുതിയ കെട്ടിടം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ വർദ്ധിപ്പിച്ചിരുന്നു. സമൂഹത്തിലെ എറ്റവും താഴ്ന്ന തട്ടിലുള്ള വിദ്യാർത്ഥികളെ വിജയത്തിലെത്തിക്കാൻ കഠിന പ്രയത്‌നം നടത്തുന്ന അദ്ധ്യാപകർക്കാണ് ഇവിടത്തെ തുടർച്ചയായ വിജയത്തിന്റെ മുഴുവൻ അംഗീകാരവും എന്നാണ് നാട്ടുകാർ പക്ഷം.