പുതുക്കാട്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മേഖലയിലെ വിദ്യാലയങ്ങളിൽ മികച്ച വിജയം. വരാക്കര ഗുരുദേവ, കോടാലി എസ്.എൻ വിദ്യാമന്ദിർ, നന്തിക്കര ശ്രീരാമകൃഷ്ണ എന്നിവിടങ്ങളിൽ നൂറു ശതമാനം വിജയം കൈവരിച്ചു. നന്തിക്കര ശ്രീരാമകൃഷ്ണയിൽ 92 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. അഞ്ച് വിദ്യാർത്ഥികൾക്ക് ഫുൾ എ വൺ ലഭിച്ചു. 34 വിദ്യാർത്ഥികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. 31 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. കോടാലി എസ്.എൻ വിദ്യാമന്ദിർ സെൻട്രൽ സ്‌കൂളിൽ പരീക്ഷ എഴുതിയ 30പേരും വിജയിച്ചു. നാല് വിദ്യാർത്ഥികൾക്ക് ഫുൾ എ വൺ ലഭിച്ചു. 20 പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. വരാക്കര ഗുരുദേവ സ്‌കൂളിൽ 50 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. മുഴുവൻ പേരും വിജയിച്ചു. ഏഴ് പേർക്ക് ഫുൾ എ വൺ ലഭിച്ചു. 22 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.