വടക്കാഞ്ചേരി: 36 പടികളും പടികൾക്കു മുകളിലെ വലിയ ശിവലിംഗവും കൊണ്ട് പ്രസിദ്ധിയാർജ്ജിച്ച കീഴ്ത്തളി മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പടി പൂജയും വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. വ്യാഴാഴ്ച വൈകീട്ട് 6.30നാണ് വർഷത്തിലൊരിക്കൽ നടക്കുന്ന പടിപൂജ ആയുഷ്യ ഹോമം, മൃതസഞ്ജീവനി പൂജ, അലങ്കാര പൂജ എന്നിവയും നടക്കും. വെള്ളിയാഴ്ചയാണ് പ്രതിഷ്ഠാദിനാഘോഷം. അന്ന് വിശേഷാൽ പൂജകളും വിപുലമായ അന്നദാനവും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.