മാള: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കുഴൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഭിത്തി വ്യാപകമായി അടർന്നു വീണ നിലയിൽ കണ്ടെത്തി. കാലപ്പഴക്കമാണ് ഇത്തരത്തിൽ അടർന്നു വീഴാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്. പ്രളയജലം ഒഴുകിയെത്തിയതിന്റെ മുകൾ ഭാഗം മുതൽ അടർന്നു വീണിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഭിത്തിയുടെ കൂടുതൽ ഭാഗങ്ങൾ അടർന്നുവീഴുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.