പറപ്പൂക്കര: വെള്ളിയാഴ്ച നടക്കുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന്റെയും 15,16 തിയ്യതികളിൽ നടക്കുന്ന പറപ്പൂക്കര സെന്റ് ജോൺസ് ഫെറോന ദേവാലയത്തിലെ തിരുന്നാൾ മഹോത്സവത്തിന്റെയും പ്രചരണ കമാനങ്ങൾ സ്ഥാപിച്ചു. പതിവുപോലെ ക്ഷേത്ര, പള്ളി കമ്മിറ്റിക്കാർ സംയുക്തമായാണ് കമാനങ്ങൾ ഒരുക്കിയത്. ദേശീയ പാതയോരത്ത് നന്തിക്കര സെന്ററിലും, മാപ്രാണം ജംഗ്ഷനിലുമാണ് കമാനങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. എതാനും വർഷങ്ങളായി പറപ്പൂക്കരക്കാർ തിരുന്നാളിന്റെയും ഷഷ്ഠിയുടെയും വരവറിയിച്ചുള്ള കമാനങ്ങൾ സംയുക്തമായാണ് സ്ഥാപിക്കുന്നത്.