കൊടുങ്ങല്ലൂർ: നിയന്ത്രണം നഷ്ടപ്പെട്ട് കടലിൽ ഒഴുകി നടന്ന മത്സ്യബന്ധന ബോട്ടും അതിലെ 11 ജീവനക്കാരെയും ഫിഷറീസിന്റെ രക്ഷാബോട്ട് എത്തി കരയ്ക്കെത്തിച്ചു. പള്ളിപ്പുറം സ്വദേശി അജി പെരിങ്ങാലയുടെ ഉടമസ്ഥതയിലുള്ള യാക്കോബ് എന്ന മത്സ്യബന്ധന ബോട്ടാണ് നിയന്ത്രണം നഷ്ടപ്പെട്ട് കടലിൽ ഒഴുകി നീങ്ങിയത്. ചേറ്റുവ പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു ബോട്ടിന്റെ നിയന്ത്രണം നഷ്ടമായത്. ഇതറിഞ്ഞ് അഴീക്കോട് നിന്നാണ് രക്ഷാ ബോട്ടെത്തിയത്. ബോട്ടും അതിലുണ്ടായിരുന്ന 11 ജീവനക്കാരെയും രക്ഷപ്പെടുത്തി അഴീക്കോട് എത്തിച്ചു..