കൊടുങ്ങല്ലൂർ: നെടിയതളി ശിവക്ഷേത്രത്തിലെ ധ്വജാദി ഉത്സവത്തിന് ഇന്ന് തുടക്കമാകും. സഹസ്ര കലശത്തോടെയാണ് മേയ് 14 വരെ നീണ്ടു നിൽക്കുന്ന ഉത്സവാഘോഷം നടക്കുക. കൊടുങ്ങല്ലൂർ ബാബുശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ ഏഴിന് കൊടിമര ഘോഷയാത്രയും ദീപാരാധനയ്ക്ക് ശേഷം തൃക്കൊടിയേറ്റും നടക്കും.

ധ്വജാദി ഉത്സവത്തിന് ആരംഭം കുറിക്കുന്ന ഇന്ന് ക്ഷേത്രത്തിലെ തിടപ്പിള്ളി സമർപ്പണവും നടക്കും. മികച്ച വാസ്തുകല പ്രകടമാക്കും വിധത്തിലാണ് ക്ഷേത്രത്തിലെ തിടപ്പിള്ളി നിർമ്മിച്ചിട്ടുള്ളത്. ഇന്ന് രാവിലെ ഒമ്പതിനാണ് ചടങ്ങ്. നാളെ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം സർപ്പബലി നടക്കും. മേയ് 13ന് പള്ളിവേട്ട മഹോത്സവവും 14ന് ആറാട്ട് മഹോത്സവവും നടക്കും. ആറാട്ട് മഹോത്സവ ദിനത്തിൽ വൈകീട്ട് നാലിനാണ് ആറാട്ടെഴുന്നെള്ളിപ്പ് നടക്കുക...