തൃശൂർ : പൂരത്തോടനുബന്ധിച്ച് ഘടകക്ഷേത്രങ്ങളിലും കൊടിയേറി ലാലൂർ കാർത്ത്യായനി ക്ഷേത്രത്തിൽ രാവിലെയായിരുന്നു കൊടിയേറ്റം. ഉച്ചയോടെ അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിലും കൊടിയേറ്റം നടന്നു. കണിമംഗലം ശാസ്താക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതി, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും കൊടിയേറ്റം നടന്നു.