മാള: ഒരു മാർക്ക് പോലും കളയാതെ ഡിൽന ഡേവിസ് മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സൂപ്പർ താരമായി. ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 മാർക്കും നേടിയാണ് കാവനാട് കാഞ്ഞൂത്തറ ഡേവിസിന്റെയും ലീനയുടെയും മകൾ ഡിൽന വിജയിച്ചത്. കൊമേഴ്‌സ് വിഭാഗത്തിലാണ് ഡിൽന പഠിച്ചത്. ചിട്ടയായ പഠനവും പ്രയത്നവും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സഹായവും ഈ മികച്ച വിജയത്തിന് കാരണമായെന്ന് ഡിൽന പറഞ്ഞു. മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 358 വിദ്യാർത്ഥികളിൽ 37 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു.