ponkkala
കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്ര പ്രതിഷ്ഠാ ദിനാഘോഷത്തോട് അനുബന്ധിച്ച് നടന്ന പൊങ്കാല

തൃപ്രയാർ: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. രാവിലെ ഗണപതിഹോമം, പന്തീരടി പൂജ, പൊങ്കാല, ശതകലശാഭിഷേകം, ശ്രീഭൂതബലി, ഉച്ചയ്ക്ക് പ്രസാദ ഊട്ട് എന്നിവ നടന്നു. ക്ഷേത്രം തന്ത്രി നാരായണൻ കുട്ടി ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ വി.ആർ രാധാകൃഷ്ണൻ, വി.യു ഉണ്ണിക്കൃഷ്ണൻ, വി.കെ ഹരിദാസൻ, വി..എച്ച് ഷാജി എന്നിവർ നേതൃത്വം നല്കി...