തൃശൂർ: റെയിൽവേ സ്റ്റേഷനിൽ ഭിന്നശേഷിക്കാർക്കായി റിസർവ് ചെയ്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത ഭിന്നശേഷിക്കാരനെ ആർ.പി.എഫ്. ഉദ്യോഗസ്ഥർ അപമാനിച്ചതായി പരാതി. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. ഇരിങ്ങാലക്കുട സ്വദേശിയും പാരാലിമ്പിക് ഇന്റർനാഷണൽ മെഡൽ ജേതാവും ഫിസിക്കലി ചലഞ്ച്ഡ് ആൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡന്റുമായ എ.എം. കിഷോറിനെ അപമാനിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ ബൈക്ക് പാർക്ക് ചെയ്തപ്പോഴായിരുന്നു സംഭവം. ബൈക്ക് അന്യായമായി പൂട്ടിയിട്ടത് ചോദ്യം ചെയ്തപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയും മറ്റൊരു ഉദ്യോഗസ്ഥനും വികലാംഗൻ എന്ന് വിളിക്കുകയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇന്ന് രാവിലെ 11നാണ് മാർച്ച്.