കൊടുങ്ങല്ലൂർ: പ്ളസ് ടു പരീക്ഷയിൽ പനങ്ങാടും കൊടുങ്ങല്ലൂർ ബോയ്സും മികച്ച വിജയം നേടി. രണ്ടിടങ്ങളിലും നിരവധി പേർ മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടിയപ്പോൾ ബോയ്സിലെ കൃഷ്ണപ്രിയ ഒരു മാർക്ക് പോലും വിട്ടു നൽകാതെ മുഴുവൻ മാർക്കും കരസ്ഥമാക്കി. പെരിഞ്ഞനം സ്വദേശിയായ കൃഷ്ണപ്രിയ 1200ൽ 1200 മാർക്കും നേടി. കോട്ടപ്പുറം സെന്റ് ആൻസും കൊടുങ്ങല്ലൂർ ഗേൾസും മികച്ച വിജയം നേടി.
236 കുട്ടികൾ പരീക്ഷയെഴുതിയ പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളാണ് മേഖലയിലെ ഏറ്റവും കൂടുതൽ വിജയ ശതമാനം കൈവരിച്ചത്. 98.3 ആണ് ഇവിടുത്തെ വിജയശതമാനം. ഇവിടുത്തെ 18 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടി. 232 കുട്ടികൾ പരീക്ഷയെഴുതിയ ശൃംഗപുരം ഗവ. ഹയർ സെക്കൻഡറിയിൽ ( ബോയ്സ്) 98 ആണ് വിജയശതമാനം. ഇവിടുത്തെ 15 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടി. 229 കുട്ടികൾ പരീക്ഷയെഴുതിയ ഗവ. ഗേൾസിലെ വിജയശതമാനം 89 ആണ്. ഇവിടുത്തെ 11 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടി. 110 പേർ പരീക്ഷ എഴുതിയ കോട്ടപ്പുറം സെന്റ് ആൻസിലെ വിജയശതമാനം 91 ആണെങ്കിലും ആർക്കും മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടാനായില്ല. 216 പേർ പരീക്ഷയെഴുതിയ എറിയാട് കെ.വി.എച്ച്.എസിലെ വിജയശതമാനം 82 ആണ്. ഇവിടെ മൂന്ന് പേർ മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടി. 216 പേർ പരീക്ഷ എഴുതിയ മതിലകം സെന്റ് ജോസഫ്സിൽ 72 ആണ് വിയശതമാനം. ഇവിടെ മൂന്ന് പേർ മുഴുവൻ വിഷയങ്ങളിലും എ പ്ളസ് നേടി. പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറിയിൽ 115 പേർ പരീക്ഷയെഴുതി. വിജയശതമാനം 65 ആണ്. 109 പേർ പരീക്ഷ എഴുതിയ ശാന്തിപുരം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ഹയർ സെക്കൻഡറിയിൽ വിജയശതമാനം 75 ആണ്. ഇവിടുത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 59 പേർ പരീക്ഷ എഴുതി. 61 ശതമാനം വിജയിച്ചു. 128 പേർ പരീക്ഷ എഴുതിയ എടവിലങ്ങ് ഹയർ സെക്കൻഡറിയിൽ 60 ശതമാനം പേർ വിജയിച്ചു...