anu
അനുഷ്ക

തൃശൂർ: ഐ.എസ്.സി പ്ലസ് ടു പരീക്ഷയിൽ 99.25 ശതമാനം മാർക്കോടെ ഹ്യുമാനിറ്റീസിൽ സംസ്ഥാനത്തെ ഒന്നാം റാങ്കും ദേശീയതലത്തിൽ നാലാം റാങ്കും പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ വിദ്യാർത്ഥിനി അനുഷ്‌ക തോമസിന്. മണ്ണംപേട്ട തോമസ് മഞ്ഞളിയുടെയും വേലൂപ്പാടം സെന്റ് ജോസഫ് എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് റെയ്‌സൽ പോളിന്റെയും മൂന്നാമത്തെ മകളാണ്. വളപ്പില കമ്മ്യൂണിക്കേഷൻസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജയിംസ് വളപ്പില ലോക്കൽ ഗാർഡിയനാണ്. ആൾ ഇന്ത്യ ഇംഗ്‌ളീഷ് പ്രസംഗ മത്സരത്തിൽ ഒന്നാംസ്ഥാനം, സ്‌കൂൾ യുവജനോത്സവത്തിൽ കലാപ്രതിഭ എന്നീ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.