lorry

കിരാലൂരിൽ കുന്നിടിച്ച് മണ്ണെടുത്തിരുന്ന ലോറി എരുമപ്പെട്ടി പൊലീസ് പിടികൂടിയപ്പോൾ

എരുമപ്പെട്ടി: അനധികൃതമായി മണ്ണെടുത്ത വന്നിരുന്ന ലോറി എരുമപ്പെട്ടി പൊലീസ് പിടികൂടി. വേലൂർ കിരാലൂരിൽ നിന്നും കുന്നിടിച്ച് മണ്ണെടുത്തിരുന്ന ലോറിയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്. തുടർ നടപടികൾക്കായി ജിയോളജി വകുപ്പിന് കൈമാറും.