temple
നോർത്ത് ചാലക്കുടി മഠത്തിൽക്കാവ് ക്ഷേത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് എഴുന്നള്ളിപ്പ്.

ചാലക്കുടി: നോർത്ത് ചാലക്കുടി മഠത്തിൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് അമൃതഭോജനം നടന്നു. വൈകീട്ട് കൂടപ്പുഴ കടവിലേക്ക് ആറാട്ടെഴുന്നെള്ളിപ്പ് ആരംഭിച്ചു. ആറാട്ടിനുശേഷം നിരവധി ഭക്തജനങ്ങളുടെ അകമ്പടിയോടെ ആറാട്ട് തിരിച്ചെഴുന്നള്ളി. മേൽശാന്തി അരൂർ സജീവ് കാർമ്മികത്വം വഹിച്ചു.