തൃശൂർ: ഒരാനയെയും സ്ഥിരമായി എഴുന്നള്ളിപ്പുകളിൽ നിന്ന് വിലക്കി നിറുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പടി, പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂർണമായി വിലക്കി നിറുത്തുന്നതിൽ പ്രതിഷേധമുണ്ട്. എന്നാൽ പ്രശ്‌നം പരിഹരിച്ചു കിട്ടുന്നത് വരെ പൂരത്തിന് മറ്റാനകളെ വിട്ടയക്കില്ലെന്ന ആന ഉടമസ്ഥ ഫെഡറേഷന്റെ തീരുമാന ഖേദകരമായി പോയെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഉടമകളുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും ദേവസ്വം സെക്രട്ടറിമാരായ എം. മാധവൻ കുട്ടി, ജി. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.