dharna

കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട് സമരം ഉദ്‌ഘാടനം ചെയ്യുന്നു.

മാള: മാള കെ. കരുണാകരൻ സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മാള പ്രതികരണവേദിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ആശുപത്രിയിലെ ഒ.പി സമയം വൈകീട്ട് ആറ് വരെയാക്കിയ ആരോഗ്യവകുപ്പ് നിർദേശം അട്ടിമറിച്ചതായും സമരക്കാർ ആരോപിച്ചു. കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട് സമരം ഉദ്‌ഘാടനം ചെയ്തു. പ്രതികരണ വേദി പ്രസിഡന്റ് സലാം ചൊവ്വര അദ്ധ്യക്ഷത വഹിച്ചു. സി.എ. കാസിം, ഇ.ഡി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.