മാള: കുഴിക്കാട്ടുശ്ശേരി വരദനാട് മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി അയ്യമ്പിള്ളി ധർമ്മൻ കൊടിയേറ്റി. ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ്, തിരുവാതിരക്കളി, പ്രതിഭാസംഗമം എന്നിവ നടന്നു. 12ന് പള്ളിവേട്ട മഹോത്സവം. രാവിലെ 9ന് ശീവേലി, വൈകിട്ട് 4ന് പകൽപൂരം, 7ന് പറയെടുപ്പും താലം വരവും 9ന് മുളയെഴുന്നള്ളിപ്പ് എന്നിവ നടക്കും. 13ന് വൈകിട്ട് 5.30ന് ആറാട്ട്ബലി, 6.30ന് ആറാട്ട്, തുടർന്ന് തിരിച്ചെഴുന്നള്ളിപ്പ് എന്നിവ നടക്കും.