തൃശൂർ: പൂരങ്ങളുടെ പൂരത്തിന്റെ കഥ പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നു. ചിത്രങ്ങളോടു കൂടി അണിയിച്ചൊരുക്കുന്ന ഈ പുസ്തകത്തിന്റെ രചന മുകേഷ് ലാൽ, ഫിന്നി ലൂവീസ്, ജിയോ സണ്ണി എന്നിവരുടേതാണ്. ഇന്ന് തൃശൂർ പ്രസ് ക്ലബ്ബിൽ മന്ത്രി വി.എസ്. സുനിൽകുമാർ മേയർ അജിതാ വിജയന് കൈമാറി പൂരത്തിന്റെ കഥ പ്രകാശനം ചെയ്യും.
മുതിർന്ന പത്രപ്രവർത്തകൻ സി.എ. കൃഷ്ണനാണ് ഗസ്റ്റ് എഡിറ്റർ. ശിവാനന്ദൻ തൃശൂർ, ഗസൂൺജി, മൊണാലിസ ജനാർദ്ദനൻ, പി.എസ്. ഗോപി, രഞ്ജിത് രാജൻ, തോമസ് മൗസ് ആൻഡ് മൈന്റ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.