തൃശൂർ: ഡോ. എൻ.ആർ. ഗ്രാമപ്രകാശ് എഴുതിയ ലേഖനങ്ങളുടെ സമാഹാരം അക്ഷരായാനം, എഡിറ്റ്‌ചെയ്ത നാടകം തൊഴിൽ കേന്ദ്രത്തിലേക്ക് എന്നിവയുടെ പ്രകാശനം മേയ് 16 ന് വ്യാഴാഴ്ച അഞ്ചിന് വൈലോപ്പിള്ളി ഹാളിൽ നടത്തും. ചടങ്ങിന്റെ ഉദ്ഘാടനവും അക്ഷരായാനം പ്രകാശനവും കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവഹിക്കും.
സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷത വഹിക്കും. കൈരളി ടി.വി. ഡയറക്ടർ ടി.ആർ. അജയൻ പുസ്തകം ഏറ്റുവാങ്ങും. തൊഴിൽകേന്ദ്രത്തിലേക്ക് നാടകം അശോകൻ ചെരുവിൽ ഡോ. കെ.പി.എൻ. അമൃതയ്ക്ക് നൽകി പ്രകാശനം ചെയ്യും. ബാബു എം. പാലിശേരി, അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, കൊച്ചിൻ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ കെ. അജിത എന്നിവർ സംസാരിക്കും.