തൃശൂർ: പൂരത്തിന് ഫീൽഡ് ലെവൽ കൺട്രോൾ ടീമിനെ നിയോഗിച്ചാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്. വെടിക്കെട്ട് സമയം വടക്കുംനാഥൻ ശ്രീമൂലസ്ഥാനത്തിനു സമീപം ഫീൽഡ് ലെവൽ ടീമംഗങ്ങൾ സജ്ജമാകും. പൂരം കൺട്രോൾ റൂമിലേക്ക് മൂന്ന് ഷിഫ്റ്റായി ജീവനക്കാരെ നിയോഗിച്ചു കഴിഞ്ഞു. തൃശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ ടീം ആണ് പൂരം കൺട്രോൾ റൂമിൽ സേവനം ചെയ്യുക.
പൂരദിനത്തിൽ ഓൺകാൾ മൊബൈൽ മെഡിക്കൽ ടീം
തൃശൂർ ജനറൽ ആശുപത്രിയിലും പ്രത്യേക മെഡിക്കൽ സംഘം
ഇലഞ്ഞിത്തറ മേള സ്ഥലത്തും പ്രത്യേക മെഡിക്കൽ സംഘം
ആക്ട്സിന്റെ 10 ആംബുലൻസുകൾ
പത്തിടത്ത് അഗ്നിശമന സംവിധാനം
പൊലീസ് കൺട്രോൾ റൂം, കുറുപ്പം റോഡ്, മാരാർ റോഡ്, ബലറാം പമ്പ്, ധനലക്ഷ്മി ബാങ്ക്, ബിനി ടൂറിസ്റ്റ് ഹോം, ജില്ലാ ആശുപത്രി, ജോസ് തിയറ്റർ, പൂരം പ്രദർശന നഗരി, ഇലഞ്ഞിത്തറ മേളം നടക്കുന്ന ഇടം
ഏകോപനത്തിന് പാലക്കാട് റീജിയണൽ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ രണ്ട് ജില്ലാ ഫയർ ഓഫീസർമാർ
സ്‌റ്റേഷൻ ഓഫീസർക്ക് അഗ്‌നിസുരക്ഷാ വാഹനങ്ങളുടെ ചുമതല
പുറമെ അഞ്ച് ആംബുലൻസുകൾ