വടക്കാഞ്ചേരി: കേരള ബ്രാഹ്മണ സഭയുടെ നേതൃത്വത്തിൽ ശ്രീ ശങ്കരജയന്തി നാളിൽ സംഘടിപ്പിച്ച ശ്രീ ശങ്കര രഥയാത്രയ്ക്ക് സ്വീകരണം നൽകി. ഘോഷയാത്രയും നടന്നു. കഴിഞ്ഞ ദിവസം രാവിലെ 7.30ന് പഴയന്നൂർ വടക്കേത്തറ ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തിൽ നിന്നും യാത്ര ആരംഭിച്ചു. വടക്കഞ്ചേരി ശിവക്ഷേത്ര പരിസരത്ത് വാദ്യഘോഷങ്ങളോടെയാണ് രഥയാത്രയെ സ്വീകരിച്ചത്. തുടർന്ന് വിവിധ സാമുദായിക സാംസ്കാരിക പ്രതിനിധികൾ ശ്രീശങ്കര ഛായാചിത്രത്തിൽ ഹാരാർപ്പണം നടത്തി. സ്വീകരണച്ചടങ്ങിൽ ബ്രാഹ്മണസഭ മുൻ പ്രസിഡന്റ് ജി. ശിവസ്വാമി, സി.എസ്. വൈദ്യനാഥൻ, വിശ്വനാഥ അയ്യർ തുടങ്ങിയവർ സംസാരിച്ചു. വിവിധ ഹൈന്ദവ സാമുദായിക സംഘടന പ്രതിനിധികളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുത്തു.