തൃശൂർ: പൂങ്കുന്നം യൂണിയൻ ബാങ്കിന് സമീപമുള്ള കിണറ്റിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. പൂങ്കുന്നം തെക്കൂടൻ കുമാരന്റെ മകൻ സുരേഷാണ് (57) മരിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. അവസാനമായി ഈ മാസം ഏഴിനാണ് ഇദ്ദേഹത്തെ പ്രദേശവാസികൾ കണ്ടതെന്ന് പറയുന്നു. വല്ലപ്പോഴും മാത്രമെ നാട്ടിൽ എത്താറുള്ളൂവെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.