തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്ര പ്രതിഷ്ഠാദിനം ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ദ്രവ്യകലശാഭിഷേകം നടന്നു. തുടർന്ന് ബ്രഹ്മകലശാഭിഷേകം,നിവേദ്യം, അവസ്രുത പോഷണം, ശ്രീഭൂതബലി എന്നിവയും ഉണ്ടായി. രാവിലെയും വൈകീട്ടും മേളം, പഞ്ചവാദ്യം എന്നിവയോടെ കാഴ്ചശീവേലിയും നടന്നു. തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.