തൃശൂർ: പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് ഒന്നര മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിംഗ് അനുവദിക്കുന്നതല്ല. വാഹനങ്ങൾ സ്വരാജ് റൗണ്ടിന് പുറത്ത് കോലോത്തുംപാടം, ഇൻഡോർ സ്റ്റേഡിയം, അക്വാട്ടിക്കിന് സമീപത്തെ കോർപറേഷൻ പാർക്കിംഗ് ഗ്രൗണ്ട്, പള്ളിത്താമം ഗ്രൗണ്ട്, ശക്തൻ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങൾ എന്നിവടങ്ങളിൽ പാർക്ക് ചെയ്യണം. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളുടെ റൂട്ടുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.