കയ്പ്പമംഗലം:മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ കയ്പമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം കയ്പ്പമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസരം ശുചീകരിച്ച് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് അഖിലവേണി, കെ.എ. സൈനുദ്ദീൻ, ഡോ. അനു ബേബി, ബിനോജ്,എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എടത്തിരുത്തി പഞ്ചായത്ത് തല ഉദ്ഘാടനം ചെന്ത്രാപ്പിന്നിയിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി പി.വൈ. സാജിത, മെഡിക്കൽ ഓഫീസർ ഡോ. കെ.ആർ. നിധീഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഐഷാബി മുഹമ്മദ് ജനപ്രതിനിധികളും പങ്കെടുത്തു.