thakkol-dhanam
എടത്തിരുത്തി സർവീസ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം ബാങ്ക് പ്രസിഡന്റ് പ്രശോഭിതൻ മുനപ്പിൽ നിർവഹിക്കുന്നു

കയ്പമംഗലം: എടത്തിരുത്തി സർവീസ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രളയത്തിൽ വീട് തകർന്ന രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി. പൈനൂർ ശിവന്ത അയ്യപ്പൻ, പുല്ലാട്ട് സരള എന്നിവർക്കാണ് 480 ചതുരശ്ര അടിയിൽ വീട് നിർമ്മിച്ച് നൽകിയത്. ബാങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പ്രശോഭിതൻ മുനപ്പിൽ താക്കോൽ ദാനം നിർവഹിച്ചു. ബാങ്ക് ഡയറക്ടർ ബേബി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി.കെ. ഗീത മുഖ്യാതിഥിയായി. സിനില സലാം, കെ.ബി. ബീന, ഇ.ആർ. റഷീദ്, പി.എ. ഷെക്കീർ, ഡേവിസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.