kavadi
പറപ്പൂക്കര ഷഷ്ഠി ആഘോഷത്തിന്റെ ഭാഗമായി നടന്ന കാവടിയാട്ടം

പറപ്പൂക്കര: പ്രസിദ്ധമായ പറപ്പൂക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം വർണ്ണാഭമായി. വിവിധ ദേശങ്ങളിൽ നിന്നുള്ള കാവടി സംഘങ്ങൾ വിവിധ താളമേളങ്ങൾ, നാടൻ കലാരൂപങ്ങൾ, തെയ്യം എന്നിവയുടെ അകമ്പടിയോടെയാണ് ക്ഷേത്രത്തിലെത്തിയത്. കാവടി സംഘങ്ങൾ ഉച്ചയോടെയും രാത്രിയിലും ക്ഷേത്രത്തിലെത്തി ആടി തിമിർത്തു. രാവിലെ 5ന് നട തുറന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. ഭാഗവത പാരായണം, ഭക്തിഗാനമേള എന്നിവയും നടന്നു. സന്ധ്യക്ക് നാദസ്വര കച്ചേരി, നിറമാല, ചുറ്റുവിളക്ക്, ഭക്തിപ്രഭാഷണം, രാത്രി പുരാണ നൃത്ത സംഗീത നാടകം എന്നിവയായിരുന്നു പരിപാടികൾ.