തൃശൂർ: പൂരം സുരക്ഷയുടെ ഭാഗമായി അത്യാധുനിക ഉപകരണങ്ങൾ അടക്കമുള്ള സജ്ജീകരണമാണ് പൊലീസ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ബോംബ് നിർവീര്യമാക്കാനുള്ള ഉപകരണങ്ങൾ, ഫയർ ഫോഴ്‌സ്, വിവിധ ജില്ലകളിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവയും ഉണ്ടായിരിക്കും. ഇവയുടെ പ്രദർശനവും നടന്നു.