തൃശൂർ: തൃശൂർ പൂരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബാഗേജുകൾ സൂക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മോഡൽ ഗേൾസ് ഹൈസ്‌കൂൾ കോമ്പൗണ്ടിലെ ഹയർ സെക്കൻഡറി ബ്ളോക്കിൽ പൊതുജനങ്ങളുടെ ബാഗേജുകൾ സൂക്ഷിക്കാൻ സൗകര്യമൊരുക്കി. പൊലീസിന്റെ സുരക്ഷാ പരിശോധനയ്ക്കു ശേഷം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിലാണ് ബാഗേജുകളുടെ സൂക്ഷിപ്പ്. 13 ന് രാവിലെ എട്ടുമുതൽ 14ന് വൈകിട്ട് നാലുവരെയാണ് സേവനം.