എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ബാലവേദി കൂട്ടുകാർക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ബാലോത്സവം ആരംഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി രാജൻ എലവത്തൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്.എസ്.എൽ.സി, എൽ.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. ബാലവേദി പ്രസിഡന്റ് കെ.ആർ. ഹരിഹരൻ അദ്ധ്യക്ഷനായി. റിട്ട. ഹെൽത്ത് സൂപ്പർവൈസർ എൻ.ജി. മോഹനൻ ക്ലാസ്സെടുത്തു. കെ.സി. ഫ്രാൻസിസ്, കെ.എം. അഷറഫ്, സുരേഷ് ബാബു, ബി. സുധീഷ്, എം.ആർ. അനഘ എന്നിവർ സംസാരിച്ചു.