മനാമ: ബഹറിനിൽ തൃശ്ശൂർ മാള സ്വദേശി പനി ബാധിച്ച് മരിച്ചു. അബ്ദുൽ സലാമിന്റെ ഭാര്യ അനുവാണ് (30) സൽമാനിയ ഹോസ്പിറ്റലിൽ മരിച്ചത്. അഞ്ചു മാസം ഗർഭിണിയുമായിരുന്നു. കഴിഞ്ഞ ഒരു മാസമായി പനിബാധിച്ചു ചികിത്സയിലായിരുന്നു. മക്കൾ: ആമിന, അബ്ദുള്ള. മൃതദേഹം നാട്ടിൽ അയക്കാനുള്ള പ്രവർത്തനങ്ങൾ ബഹ്‌റൈൻ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.