gvr-sucheekaranam
ഗുരുവായൂർ നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം റെയിൽവേ സ്റ്റേഷൻ റോഡിൽ ആരംഭിച്ചപ്പോൾ.

ഗുരുവായൂർ: നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. റെയിൽവേ സ്റ്റേഷൻ റോഡിൽ ചെയർപേഴ്‌സൺ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി. വിനോദ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം. രതി, ടി.എസ്. ഷനിൽ, ഷൈല ദേവൻ, കൗൺസിലർ സി. അനിൽ കുമാർ, സെക്രട്ടറി വി.പി. ഷിബു, ഹെൽത്ത് ഇൻസ്പെക്ടർ എസ്. താജുദ്ദീൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. രാജീവ്, എസ്. ബൈജു, കെ. സുജിത്ത് എന്നിവർ സംസാരിച്ചു.

‌മുനിസിപ്പൽ ഓഫിസ് ശുചീകരണം ചില കൗൺസിലർമാരെ അറിയിച്ചില്ലെന്ന് ആരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി മണ്ഡപം ശുചീകരിച്ച് പ്രതിഷേധിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് എ.പി. ബാബു ഉദ്ഘാടനം ചെയ്തു. റഷീദ് കുന്നിക്കൽ, സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈലജ ദേവൻ, കൗൺസിലർമാരായ സി. അനിൽകുമാർ, എ.ടി. ഹംസ, ജലീൽ പണിക്കവീട്ടിൽ എന്നിവർ സംസാരിച്ചു.