തൃശൂർ: വെടിക്കെട്ടിന്റെ തീപ്പൊരി വീണ് വടക്കുന്നാഥ ക്ഷേത്രത്തോട് ചേർന്ന ആനപ്പറമ്പിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ അന്നദാന പന്തലിനോട് ചേർന്ന് മാലിന്യം നിക്ഷേപിക്കാനെടുത്ത കുഴിയിലാണ് തീപിടിത്തമുണ്ടായത്. സാമ്പിൾ വെടിക്കെട്ട് കഴിഞ്ഞപ്പോഴാണ് തീ ശ്രദ്ധയിൽപെട്ടത്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സെത്തി അതിവേഗം എത്തിയതിനാൽ അപകടം ഒഴിവായി. സ്ഥലത്തെത്തി നിമിഷങ്ങൾക്കകം തീയണക്കാൻ ഫയർഫോഴ്‌സിനായി. തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയ്ക്ക് 50 മീറ്റർ മാത്രം അകലെയായിരുന്നു തീപിടിത്തം. വെടിക്കെട്ടിന്റെ തീപ്പൊരി വീണാണ് തീപിടിത്തമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല. ജില്ലാ ഫയർ ഓഫീസർ അഷ്‌റഫ് അലിയുടെ നേതൃത്വത്തിലാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർമാരായ എ. ലാസർ, വെങ്കിട്ടരാമൻ തുടങ്ങിയവരും നേതൃത്വം നൽകി...